കൊച്ചി: എറണാകുളത്ത് പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു. വരാപ്പുഴ സ്വദേശി പോൾ ഡേവിസ്(17) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടമുണ്ടായത്. പോളും മൂന്ന് സുഹൃത്തുക്കളും ചേർന്ന് വരാപ്പുഴ ബസിലിക്ക പള്ളിയുടെ അടുത്തുള്ള പുഴയില്‍ കുളിക്കാനിറങ്ങുകയും, പോള്‍ ഒഴുക്കില്‍പെടുകയുമായിരുന്നു. അതേസമയം പത്തനംതിട്ട വള്ളംകുളം കാവുങ്കലിൽ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. രഞ്ജിത്ത് രാജേന്ദ്രൻ ആണ് മരിച്ചത്. മീൻ പിടിക്കാനായി ഇട്ടിരുന്ന വലയിൽ കാൽ കുടുങ്ങിയ രഞ്ജിത്ത് മുങ്ങിത്താഴ്ന്നു പോവുകയായിരുന്നു.