കനത്ത മഴയിൽ വെള്ളക്കെട്ടിൽ വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം


കോട്ടയം : അയ്മനം (ഒളശ്ശ ) കോട്ടയം ബസേലിയസ് കോളേജ് വിദ്യാർത്ഥിയായ യുവാവാണ് വെള്ളക്കെട്ടിൽ വീണ് മരിച്ചത്. 

ഒളശ മാവുങ്കൽ അലൻ ദേവസ്യ (18) യാണ് മരിച്ചത്.   ഇന്നലെ രാത്രി 11.30 ഓടെ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാനായാണ് അലൻ വീട്ടിൽ നിന്നും പുറത്ത് പോയത്. 

തുടർന്ന്, തിരികെ വരുന്നതിനിടെ കാണാതാകുകയായിരുന്നു. 

രാത്രി വൈകിയും അലൻ വീട്ടിൽ എത്താതെ വന്നതോടെ നാട്ടുകാരും അഗ്നിരക്ഷാ സേനയും വെസ്റ്റ് പൊലീസും നടത്തിയ പരിശോധനയിലാണ് ഒളശ ഭാഗത്തെ വെള്ളക്കെട്ടിൽ നിന്നും യുവാവിന്റെ സൈക്കിൾ കണ്ടെത്തിയത്. 


തുടർന്ന് നടത്തിയ തിരച്ചിലിൽ വെള്ളക്കെട്ടിൽ നിന്നും മൃതദേഹം കണ്ടെത്തി. ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. 

പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post