രോഗിയുമായി പോയ ആംബുലൻസ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം 20 അടി താഴ്ചയിലേക്ക് മറിഞ്ഞു


പാലാ ഹോസ്‌പിറ്റലിൽ നിന്ന് രോഗിയുമായി ഉസലാംപെട്ടി പോകുകയായിരുന്ന ആംബുലൻസ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം അപകടത്തിൽപ്പെട്ടു. കട്ടപ്പന കോട്ടയം റൂട്ടിൽ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം പാലാ മരിയൻ ഹോസ്‌പിറ്റലിൽ നിന്ന് രോഗിയുമായി ഉസലാംപെട്ടിക്ക് പോകുകയായിരുന്ന ആംബുലൻസ് ഏകദേശം 20 അടി താഴ്ചയിലേക്ക് മറിയുകയും രോഗിയും കൂടെ ഉണ്ടായിരുന്ന ബന്ധുക്കളും കുടുങ്ങി കിടക്കുകയും ചെയ്‌തു.ഫയർ ഫോഴ്സ‌് സംഭവസ്ഥലത്ത് എത്തി രോഗിയെയും കുടുങ്ങിക്കിടന്നയാളെയും രക്ഷപ്പെടുത്തി.

STO സുനിൽകുമാർ,SFRO മധുസൂദനൻ,FRO(D) സുനിൽകുമാർ,FRO എം സി സതീഷ്,FRO വിപിൻ സെബാസ്റ്റ്യൻ,FRO വിവേക്,FRO അൻഷാദ്. തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post