തൃശൂരിൽ കെഎസ്ആർടിസി ബസും മീൻലോറിയും കൂട്ടിയിടിച്ചു, വൻ അപകടം; നിരവധി പേർക്ക് പരിക്ക്



തൃശൂർ: കുന്നംകുളം പന്നിത്തടത്ത്

കെഎസ്ആർടിസി ബസും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. ബസ് ഡ്രൈവറും കണ്ടക്ടറും ഉൾപ്പടെ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്.


കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ. ടി. സി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീൻ ലോറിയുമാണ് കൂടിയിടിച്ചത്. കൂടിയിടിച്ച വാഹനങ്ങൾ ഇടിച്ച് കയറി രണ്ട് കടകളും തകർന്നിട്ടുണ്ട്. പരിക്കേറ്റ മുഴുവൻ ആളുകളേയും കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. അപകടത്തിൽ കെഎസ്ആർടിസി ബസിന്റെയും മീൻലോറിയുടേയും മുൻവശം പൂർണമായും തകർന്നു. കേച്ചേരി, അക്കിക്കാവ്, വടക്കാഞ്ചേരി, കുന്നംകുളം എന്നിവിടങ്ങളിൽനിന്നുള്ള വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന ജംഗ്ഷനാണ് പന്നിത്തടം. ജൂൺ അവസാന വാരം രണ്ട് കാറുകളും ഒരു ബൈക്കും ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു.


⊶⊷⊶⊷❍❍⊶⊷⊶⊷

കേരളത്തിൽ നടക്കുന്ന

നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇

https://chat.whatsapp.com/CgUw5IUBrxx6ZkZJRLSLex

Post a Comment

Previous Post Next Post