ഹൃദയാഘാതം; പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ മരിച്ചു

 


ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന്  പെരിന്തൽമണ്ണ ആലിപറമ്പ് പഞ്ചായത്തിലെ കളത്തിൽകുണ്ട് സ്വദേശി പൊട്ടതൊടി മുഹമ്മദലി (49) ജിദ്ദയിൽ മരിച്ചു. ഫൈസലിയയിൽ താമസിക്കുന്ന ഇദ്ദേഹത്തെ അസ്വസ്ഥയെത്തുടർന്ന് അൽ സഹ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ചികിത്സക്കിടെയാണ് മരണം.

മാൻപവർ കമ്പനിയുടെ കീഴിൽ കിങ് ഫൈസൽ ആശുപത്രിയിൽ ജോലിചെയ്തുവരികയായിരുന്നു.

ഭാര്യ: നൂർജഹാൻ, മക്കൾ: അജ്മൽ, അൻസില.


മരണാന്തര നടപടികൾ കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Post a Comment

Previous Post Next Post