കോഴികൾക്കുള്ള വാക്സിൻ സൂക്ഷിക്കുന്ന ഗോഡൗണിൽ വൻ തീ പിടുത്തം



തൃശ്ശൂർ   ആളൂർ കൊമ്പടിഞ്ഞാമാക്കലിൽ വൻ തീപിടിത്തം. തോംസൺ മെഡിക്കൽസിൽ  രാത്രി ഏകദേശം ഒമ്പത് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. കോഴികൾക്കുള്ള വാക്സിൻ സൂക്ഷിക്കുന്ന ഗോഡൗണിനാണ് തീപിടിച്ചത്.ചാലക്കുടി, ഇരിങ്ങാലക്കുട, മാള ഭാഗങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകൾ ഉടൻ സ്ഥലത്തെത്തി തീ അണച്ചു.

തീപിടിത്തത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ട് ആയിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം ഒരു കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ

Post a Comment

Previous Post Next Post