പഴയങ്ങാടി: പിലാത്തറ - പാപ്പിനിശ്ശേരി റോഡില്‍ അടുത്തിലയില്‍ നിയന്ത്രണം വിട്ട ബൊലേറോ ജീപ്പ് റസ്റ്റോറന്റിലേക്ക് ഇടിച്ചുകയറി അപകടം.
വ്യാഴാഴ്ച്ച വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്.
അടുത്തിലയിലെ ചിരാഗ് റസ്റ്റോറൻ്റിൻ്റെ വരാന്തയിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. ഈ സമയത്ത് അവിടെ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി. ജീപ്പിൻ്റെ അമിത വേഗതയാണ് അപകടമുണ്ടാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പഴയങ്ങാടി പൊലിസ് സ്ഥലത്തെത്തി.
