രോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച്‌ അപകടം, പരിക്ക്

 


തൃശ്ശൂർ:രോഗിയുമായി പോകുകയായിരുന്ന ആംബുലൻസും കാറും കൂട്ടിയിടിച്ച്‌ അപകടം. തൃശൂരിലാണ് സംഭവം. പാലക്കാട് നിന്നും തൃശ്ശൂർ മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി പോകുകയായിരുന്നു ആംബുലൻസ്.

ഇന്നലെ വൈകിട്ട് 4 മണിയോടെ തൃശൂർ വാഴക്കോട് - പ്ലാഴി സംസ്ഥാനപാതയില്‍ ബിആർഡിക്ക് സമീപമായാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റു.

ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആംബുലൻസില്‍ ഉണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലൻസ് വിളിച്ചുവരുത്തിയാണ് തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

Post a Comment

Previous Post Next Post