പാലക്കാട് അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി



പാലക്കാട് കഞ്ചിക്കോട് ഹിൽവ്യൂ നഗറിനു സമീപം ബി ലൈൻ ട്രാക്കിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ . ഇന്നലെ രാത്രി പത്തോടെയാണു സംഭവം. ഏകദേശം 40 വയസ്സുള്ള പുരുഷനെയാണ് ട്രാക്കിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. കഞ്ചിക്കോട് അഗ്നിരക്ഷാ സേനയെത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കസബ പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post