ദേശീയപാതയിൽ തിരുവങ്ങൂരിൽ സ്വകാര്യ ബസ് ഓട്ടോയിൽ ഇടിച്ചു; ഓട്ടോ ഡ്രൈവർക്കും യാതിക്കാരിക്കും പരിക്ക്



കോഴിക്കോട് തിരുവങ്ങൂര്‍: ദേശീയപാതയില്‍ തിരുവങ്ങൂരില്‍ സ്വകാര്യ ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ തിരുവങ്ങൂര്‍ അണ്ടിക്കമ്പനിക്ക് സമീപമായിരുന്നു അപകടം.

കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഒാട്ടോ റിക്ഷയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയ്ക്ക് സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post