കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ബസ് അപകടം, യാത്രക്കർക്ക് പരിക്ക്


നടുവണ്ണൂർ: കരിമ്പാപ്പൊയിലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബി.ടി.സി ബസും കാർത്തിക ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ യാത്രക്കാരെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.


അപകടകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അമിതവേഗതയിൽ ബസുകൾ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് മുൻപും അപകടങ്ങൾ നടന്നിട്ടുണ്ട്. അടുത്തിടെ പേരാമ്പ്രയിൽ ഒരു സ്വകാര്യബസ് ഇടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥി മരിച്ചതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്ന് അമിതവേഗത നിയന്ത്രിക്കാൻ നടപടിയെടുക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയ ശേഷമാണ് ബസ് സർവീസുകൾ പുനരാരംഭിച്ചത്.

Post a Comment

Previous Post Next Post