കോഴിക്കോട് കൊടുവള്ളി: മാനിപുരം ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പത്തു വയസ്സുകാരി തൻഹ ഷെറിനായുള്ള തിരച്ചിൽ ഇന്നും ആരംഭിച്ചു, സന്നദ്ധ സംഘടനകളാണ് ബോട്ട് ഉപയോഗിച്ച് രാവിലെ മുതൽ തിരച്ചിൽ നടത്തുന്നത്. വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു മാതാവിനും ബന്ധുക്കൾക്കുമൊപ്പം കടവിൽ എത്തിയ തൻഹ പാറയിൽ നിന്നും താൽ തെന്നി പുഴയിൽ വീണത്.
