ദേഹത്തേക്ക് ചാടി ചുണ്ടിൽ കടിച്ചു. കുറുനരിയുടെ ആക്രമണത്തിൽ പാലക്കാട് നാല് പേർക്ക്, 2 പേരുടെ നില ഗുരുതരം

 


കുറുനരിയുടെ ആക്രമണത്തിൽ പാലക്കാട് നാല് പേർക്ക് പരിക്കേറ്റു. പാലക്കാട് തച്ചനാട്ടുകരയിലാണ് സംഭവം. തച്ചനാട്ടുകര പാറപ്പുറം കൂളാകുർശ്ശി വേലായുധൻ (77), മകൻ സുരേഷ് (47), ആലിക്കൽ വീട്ടിൽ ഉമേഷ്, അജീഷ് ആലിക്കൽ എന്നിവർക്കാണ് പരിക്കേറ്റത്. വേലായുധന്റെ ദേഹത്തേക്ക് കുറുനരി ചാടി ചുണ്ടിൽ കടിക്കുകയായിരുന്നു. സുരേഷിന് കൈയിലും വയറ്റിലുമാണ് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുറുനരിയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.

Post a Comment

Previous Post Next Post