കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ദേശീയപാത നിര്‍മാണ സ്ഥലത്തേക്ക് ഇടിച്ചു കയറി അപകടം; 28-ഓളം പേര്‍ക്ക് പരിക്ക്, ഒന്‍പതുപേരുടെ നില ഗുരുതരം

 


ചേർത്തലയിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ദേശീയപാത അടിപ്പാത നിർമാണ സ്ഥലത്തേക്ക് ഇടിച്ചു കയറി അപകടം. 28 ഓളം പേർക്ക് പരിക്ക്. ഒൻപതുപേരുടെ നില ഗുരുതരം. കോയമ്പത്തൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്

പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. പൊലീസ് സ്റ്റേഷന് സമീപത്ത് ദേശീയപാതയുടെ ഭാഗമായ അടിപ്പാത നിർമിക്കാൻ സ്ഥാപിച്ച കമ്പികളിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. പരുക്കേറ്റവരെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post