കോഴിക്കോട് തൂണേരിയിൽ കാർ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

 



കോഴിക്കോട് നാദാപുരം പെരിങ്ങത്തൂർ സംസ്ഥാന പാതയിൽ തൂണേരിയിൽ കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. തൂണേരി ബ്ലോക്ക് ഓഫിസ് പരിസരത്തെ മധുരിമ ഹോട്ടൽ ഉടമ തൂണേരിയിലെ കിഴക്കയിൽ താമസിക്കും കല്ലാണ്ടിയിൽ കുമാരൻ (66) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4 മണിയോടെ തൂണേരി ബാലവാടി ബസ് സ്റ്റോപ്പിനടുത്തായാണ് അപകടം.

നാദാപുരത്ത് നിന്ന് പെരിങ്ങത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എൽ. 78 ഡി 1856 നമ്പർ സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിച്ച ശേഷം എതിർ ദിശയിൽ നിന്ന് വരികയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post