ഹൃദയാഘാതം: കൊണ്ടോട്ടി എക്കാപറമ്പ് സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു

 


പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു. മലപ്പുറം, കൊണ്ടോട്ടി എക്കാപറമ്പ്, കൈപറമ്പിൽ, മുണ്ടോടൻ അബ്ദു‌ൽ റഷീദ്(ബിച്ചു -45) ആണ് മരിച്ചത്.

ജിദ്ദയിലെ ജാമിഅ ഖുവൈസിൽ താമസിച്ചിരുന്ന അബ്‌ദുൽ റഷീദിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജിദ്ദ ജാമിഅ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

അലവി ഹാജി, ഫാത്തിമ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സബ്ന‌ പുല്ലുപറമ്പൻ, മക്കൾ: ശുഹൈബ്, ഹമദ് സാബിത്, ഐഫ. സഹോദരങ്ങൾ: വീരാൻകുട്ടി, സാജിദ്. നിയമനടപടികൾ പൂർത്തീകരിക്കാൻ ജിദ്ദ കെഎംസിസി വെൽഫെയർവിങ് പ്രവർത്തകർ നേതൃത്വം നൽകുന്നു.

Post a Comment

Previous Post Next Post