കൂത്തുപറമ്ബ് : കൂത്തുപറമ്ബ് /തലശ്ശേരി റോഡില്‍ പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം.കർണാടകത്തില്‍ നിന്നും തലശ്ശേരിയിലേക്ക് പച്ചക്കറി കയറ്റി പോകുന്ന പിക്കപ്പ് വാനാണ്കൂത്തുപറമ്ബ്ബ്ലോക്ക് ഓഫീസിന് സമീപം നിയന്ത്രണം വിട്ടു മറിഞ്ഞത്.
കർണാടക സ്വദേശിയായ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു.
പച്ചക്കറികള്‍ റോഡിലേക്ക് ചിതറി. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. കൂത്തുപറമ്ബ് സിഐ ഗംഗ പ്രസാദ്,ഹൈവേ പോലീസ്, കൂത്തുപറമ്ബ് ഫയർഫോഴ്സ് എന്നിവർ സ്ഥലത്തെത്തിയാണ്ഗതാഗതം പുനസ്ഥാപിച്ചത്.
