കോൺക്രീറ്റ് ഡിവൈഡറിൽ ബൈക്ക് ഇടിച്ച് കയറി അപകടം.. മധ്യവയസ്ക്കന് ദാരുണാന്ത്യം

 


കൊല്ലം ചവറയിൽ കോൺക്രീറ്റ് ഡിവൈഡറിൽ ബൈക്ക് ഇടിച്ച് കയറി മധ്യവയസ്ക്കൻ മരിച്ചു. ചവറ കൊറ്റംകുളങ്ങര സ്വദേശി പ്രകാശ് (50) ആണ് മരിച്ചത്. ചവറ പാലത്തിന് സമീപം പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. സംഭവ സ്ഥലത്ത് വച്ച് തന്നെ പ്രകാശ് മരണപ്പെട്ടിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ബാരിക്കേഡിൽ തലയിടിച്ച് ഉണ്ടായ ഗുരുതര പരിക്കാണ് മരണ കാരണം.


മൃതദേഹം കൊല്ലം ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവ സ്ഥലം പ്രധാന അപകട കേന്ദ്രമാണ്.

ഒരു മാസത്തെ ഇടവേളയിൽ മൂന്ന് പേർക്കാണ് ഇതേ സ്ഥലത്ത് ജീവൻ നഷ്ടമായത്. പൊലീസ് ജീപ്പിൽ ആശുപത്രിയിൽ പ്രകാശിനെ എത്തിച്ചെങ്കിലും മണിക്കൂറുകൾക്കു മുൻപ് മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. തുടർന്ന് ചവറ പൊലീസ് കേസെടുത്തു. ഉറങ്ങി പോയതോ, നിയന്ത്രണം നഷ്ടപ്പെട്ടതോ ആകാം അപകട കാരണമെന്നാണ് നിഗമനം. നിർമാണം നടക്കുന്ന ഇവിടെ സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലെന്ന പരാതിയുമുണ്ട്.

Post a Comment

Previous Post Next Post