ആഹാരം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണു…നഴ്‌സിങ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം



 തിരുവനന്തപുരം വെങ്ങാനൂരിൽ നേഴ്സിങ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. പുല്ലാനി മുക്ക് സ്വദേശി സതീശന്റെ മകൾ വൃന്ദ എസ്എൽ ആണ് മരിച്ചത്. വീട്ടിൽ ആഹാരം കഴിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മുറിയിൽ നിന്നും മയങ്ങാനുള്ള മരുന്നു കുപ്പി കണ്ടെത്തിയിരുന്നു. ഇതിന്റെ അമിത ഉപയോഗമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post