മട്ടന്നൂർ വെളിയമ്പ്ര എളന്നൂരിൽ പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ പെൺകുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും

 


മട്ടന്നൂർ: വെളിയമ്ബ്ര എളന്നൂരിൽ പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ പെൺകുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും.

വെളിയമ്ബ്ര എളന്നൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. കോഴിക്കോട് കുറ്റിയാടി സ്വദേശിനി ഇർഫാന (18)യാണ് ഒഴുക്കിൽപ്പെട്ടത്.വിവിധയിടങ്ങളിൽ നിന്നെത്തിയ അഗ്നിശമനസേനയും നാട്ടുകാരും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് തെരച്ചിൽ നടത്തി. മണിക്കൂറുകൾ തെരഞ്ഞിട്ടും ഇർഫാനയെ കണ്ടെത്താനായില്ല. തുടർന്ന് രാത്രിയോടെ തെരച്ചിൽ നിർത്തി


ശനിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. അവധിയായതിനാൽ വെളിയമ്ബ്രയിലെ മാതാവിന്റെ വീട്ടിലെത്തിയതായിരുന്നു ഇർഫാന. ബന്ധുക്കൾക്കൊപ്പം കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.. ഞായറാഴ്ച്‌ച രാവിലെ വീണ്ടും തുടങ്ങും.


ഖലീൽ റഹ്മാന്റേ്റേയും സമീറയുടെയും മകളാണ് ഇർഫാന. കഴിഞ്ഞ ദിവസങ്ങളിൽ മഴ ഉണ്ടായതിനാൽ പഴശ്ശി അണക്കെട്ടിന്റെ ഭാഗമായ പുഴയിൽ ശക്തമായ ഒഴുക്കുണ്ട്

Post a Comment

Previous Post Next Post