ആലപ്പുഴ അമ്ബലപ്പുഴ: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ യുവതി മരിച്ചു. അമ്ബലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാർഡ് വണ്ടാനം വൃക്ഷവിലാസം തോപ്പില്‍ രഹന (42)യാണ് മരിച്ചത്.
ഒരാഴ്ച മുമ്ബ് ഭർത്താവ് അബ്ദുള്‍ മനാഫു (ജലീല്‍)മൊന്നിച്ച് കാറില്‍ സഞ്ചരിക്കുമ്ബോള്‍ നിയന്ത്രണം തെറ്റി മറിഞ്ഞായിരുന്നു അപകടം.
ഇവരുടെ മകൻ മുഹമ്മദ് സ്വാലിഹിനും ജലീലിനും നിസാര പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ രഹന ഒമാനിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ കഴിഞ്ഞദിവസമാണ് മരിച്ചത്. നെടുമ്ബാശേരിയില്‍ എത്തിച്ച മൃതദേഹം പുന്നപ്ര വണ്ടാനം ഷെറഫുല്‍ ഇസ്‌ലാം പള്ളി ഖബർസ്ഥാനില്‍ സംസ്കരിച്ചു. മൂന്ന് വർഷം മുമ്ബാണ് രഹന നാട്ടില്‍നിന്ന് ജലീലിനൊപ്പം ദമാമിലേക്ക് പോയത്. മകള്‍: തസ്നീമ. മരുമകൻ: മുഹമ്മദ് ഫാസില്‍.
