ഭര്‍ത്താവിൻ്റെ മൃതദേഹവുമായി ആംബുലൻസിനൊപ്പം വരുന്നതിനിടെ കാര്‍ മരത്തിലിടിച്ച്‌ അപകടം; പുറമേരി സ്വദേശിനിയായ മധ്യവസ്ക മരിച്ചു

 


കോഴിക്കോട് ഭർത്താവിൻ്റെ മൃതദേഹവുമായി ആംബുലൻസിനൊപ്പം വരുന്നതിനിടെ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

പുറമേരി സ്വദേശിനി കോറോത്ത് താഴെക്കുനി റീന (55) ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു അപകടം. അപകടത്തില്‍ റീനയ്ക്കും മകൻ രാജനും പരിക്കേറ്റിരുന്നു.


അസുഖബാധിതനായ പുറമേരി സ്വദശി ശ്രീധരൻ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച്‌ മരിച്ചിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹവുമായി പുറമേരിയിലേക്ക് പുറപ്പെട്ട ആംബുലൻസിന്റെ തൊട്ട് പിറകിലെ കാറിലാണ് ഭാര്യയും മകനും സഞ്ചരിച്ചത്. പേരാമ്ബ്രയിലെത്തിയപ്പോള്‍ കാർ ഒരു മരത്തിലേക്ക് ഇടിച്ചു കയറി അപകടത്തില്‍പ്പെടുകയായിരുന്നു.


കാറിലുണ്ടായിരുന്ന റീനയ്ക്കും മകൻ രാജനും ഗുരതരമായി പരിക്കേറ്റിരുന്നു. കാറിലെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഇവരെ തൊട്ടടുത്ത ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. റീനയുടെ പരിക്ക് ഗുരുതരമായതിനാല്‍ ഇന്നലെ രാത്രിയോടുകൂടി മരണം സ്ഥിതീകരിക്കുകയായിരുന്നു. മകന്റെ പരിക്ക് ഗുരുതരമല്ല.

Post a Comment

Previous Post Next Post