കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം, ഒരാൾ മരിച്ചു. 18 പേർക്ക് പരിക്ക്

 



കോട്ടയം: കുറുവിലങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എംസി റോഡ് വഴി തിരുവനന്തപുരത്ത് നിന്നും കണ്ണൂർ ഇരിട്ടിയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ഇരിട്ടി സ്വദേശി സിന്ധുവാണ് അപകടത്തിൽ മരിച്ചത്. കണ്ണൂർ സ്വദേശികൾ ആണ് ബസിൽ ഉണ്ടായിരുന്നത്. തിങ്കളാഴ്‌ച വെളുപ്പിന് രണ്ട് മണിയോടെ ആയിരുന്നു അപകടം.


ചെങ്കലയിൽ പള്ളിക്ക് സമീപമായിരുന്നു അപകടം. വളവ് തിരിഞ്ഞെത്തിയ ബസ് നിയന്ത്രണം വിട്ട് ഒരു വശത്തേക്ക് മറിയിയുകകയായിരുന്നു. ബസ് ചെരിഞ്ഞുവീണ വശത്തുണ്ടായവരാണ് പരിക്കേറ്റവരിൽ ഭൂരിഭാഗവും. സിന്ധുയും ഈവശത്തിരുന്നായിരുന്നു യാത്ര ചെയ്തിരുന്നത് എന്നാണ് വിലയിരുത്തൽ.


49 ഓളം പേരാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. 18 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ് ചികിത്സയിലുള്ള ആരോഗ്യ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.


Post a Comment

Previous Post Next Post