കോഴിക്കോട് താമരശ്ശേരി: കൂടത്തായി പാലത്തിന് സമീപം കാറുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരുക്കേറ്റു. താമരശ്ശേരി ഭാഗത്തുന്നും ഓമശ്ശേരി ഭാഗത്തേക്ക് പോകുന്ന കാറും, എതിർ ദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്.ഒരു കാറുകളിലുമായുള്ള മൂന്നു പേർക്കാണ് പരുക്കേറ്റത്, രണ്ടു പേരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും, ഒരാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
