തൊടുപുഴ കോട്ടപ്പാറയിൽ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം



തൊടുപുഴ: കോട്ടപ്പാറയിൽ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. കാലടി ആശ്രമം റോഡിൽ താമസിക്കുന്ന മഠത്തേടത്ത് വീട്ടിൽ ശ്യാം കുമാറിന്റെയും ജയശ്രീയുടെയും മകൻ ശ്രീജിത്ത്‌ (29) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആലുവ മുപ്പത്തടം സ്വദേശി വിഷ്ണുവിനെ ഗുരുതര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


 (ശനി) ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. കോട്ടപ്പാറ വ്യൂ പോയിന്റ് കാണാൻ എത്തിയതായിരുന്നു യുവാക്കൾ. കാഴ്ച ആസ്വദിച്ച് മടങ്ങും വഴി വണ്ണപ്പുറം- മുള്ളരിങ്ങാട് റോഡിലെ കോട്ടപ്പാറ അമ്പലത്തിന് സമീപത്തെ വളവിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് 20 അടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ശ്രീജിത്ത്‌ സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടു. ഇസാഫ് ബാങ്ക് ആലുവ ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജറായിരുന്നു ശ്രീജിത്ത്‌. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


Post a Comment

Previous Post Next Post