കോഴിക്കോട് പേരാമ്പ്ര: പേരാമ്പ്രയിൽ യുവാവ് തോട്ടിൽ മരിച്ച നിലയിൽ. ഹൈസ്‌കൂളിനടുത്ത് കിഴക്കേ ചങ്ങരത്ത് കുന്നുമ്മൽ സുധീഷിനെ (45)ആണു മരിച്ചനിലയിൽ കണ്ടെത്തിയത്. പേരാമ്പ്രയിലെ ഓട്ടോ ഡ്രൈവറാണ്. രാവിലെ 9.15 ഓടെ ആണു സംഭവം.
പനി ആയതിനാൽ താലൂക്ക് ഹോസ്പ്‌പിറ്റലിൽ പോയിരുന്നു. പിന്നീട് വീട്ടിൽ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനു സമീപത്തെ തോട്ടിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ താലൂക് ആശുപത്രിയിൽ എത്തിച്ചേങ്കിലും മരിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിക്കും.
പരേതരായ അരിയന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: ശ്രീജ കിഴിഞ്ഞാണ്യം.
സഹോദരങ്ങൾ. ജാനകി ബാബു, നാരായണി, ശാന്ത, യശോദ, രതീഷ്
