കണ്ണൂരിൽ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു


 കണ്ണൂരിൽ സുഹൃത്തിനൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. താണ ആനയിടുക്കിലെ ബി. അഫ‌ാസാണ് (32) മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന അഫ്നാസ് സുഹൃത്ത് ഫാരിസിനൊപ്പം തെക്കീ ബസാർ മക്കാനിയിലെ ആനക്കുളത്തിൽ കുളിക്കുന്നതിനിടെ അബദ്ധത്തിൽ മുങ്ങിതാഴുകയായിരുന്നു.

അഫ്നാസിനെ കാണാതായതോടെ ഹാരിസ് കണ്ണൂർ ടൗൺ പൊലിസിലും വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സെത്തി അഫ്നാസിനെ കുളത്തിൽ നിന്നും കരയ്ക്കെത്തിച്ചു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബംഗ്ളൂരിലെ ടീ സ്റ്റാൾ ജീവനക്കാരനായ അഫ്‌നാസ് മൂന്ന് ദിവസം മുൻപെയാണ് അവധിക്ക് വീട്ടിലെത്തിയത്. ആനയിടുക്കിലെ അഹമ്മദ് - ഹഫ്‌സത്ത് ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അജ്‌മൽ, അഫ്സൽ. ടൗൺ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post