അബദ്ധത്തിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങിയ നാലുവസ്സുകാരന് ദാരുണാന്ത്യം




തൃശൂർ എരുമപ്പെട്ടിയില്‍ അബദ്ധത്തിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങി നാല് വയസുകാരനായ കുഞ്ഞിന്‌ ദാരുണാന്ത്യം. വീട്ടിനുള്ളില്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ കുപ്പിയുടെ മൂടി വിഴുങ്ങിയാണ് കുഞ്ഞ് മരിച്ചത്. ആദൂര് കണ്ടേരി വളപ്പില്‍ ഉമ്മർ -മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹല്‍ ആണ് മരിച്ചത്. രാവിലെ ഒൻപത് മണിയോടു കൂടിയായിരുന്നു സംഭവം. വീട്ടില്‍ അംഗൻവാടിക്ക് പോകുന്നതിനായി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിന് ഇടയിലാണ് അപകടം സംഭവിച്ചത്. വീട്ടുകാർ കാണുമ്പോള്‍ കുട്ടി ശ്വാസം കിട്ടാതെ കിടക്കുന്ന അവസ്ഥയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തൊണ്ടയില്‍ മൂടി കുടുങ്ങി കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post