ആലപ്പുഴ: ആലപ്പുഴയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അപകടം. നാല് പേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ കെപി റോഡിലാണ് സംഭവം. അടൂര്‍ ഭാഗത്തുനിന്നും കായംകുളം ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. പരിക്കേറ്റ കാര്‍ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ആംബുലന്‍സ് തലകീഴായി മറിയുകയായിരുന്നു. എന്നാൽ ആംബുലന്‍സ് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
