മംഗളൂരു: ഭട്കൽ ദേശീയപാതയിലെ തെങ്ങിനഗുണ്ടി ക്രോസിന് സമീപം ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ഭട്കൽ ഫിർദൗസ് നഗറിൽ താമസിക്കുന്ന അനീസ് മൊഹ്താഷാമിന്റെ മകൻ മുഹമ്മദ് മൊഹ്താഷാമാണ് (18) മരിച്ചത്. കേരളത്തിൽനിന്ന് മുംബൈയിലേക്ക് പ്ലൈവുഡ് കയറ്റിവന്ന ലോറിയാണ് അപകടം വരുത്തിയത്.