മഹാരാഷ്ട്ര: ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് പാറക്കല്ല് വീണ് യുവതിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ തംഹിനി ഘട്ടിലാണ് സംഭവം. പൂനെയിൽ നിന്ന് മംഗോണിലേക്ക് യാത്ര ചെയ്യുകയായിരുന്ന സ്നേഹൽ (43) ആണ് മരിച്ചത്.
ഫോക്സ് വാഗൺ വിർടസ് കാറിലായിരുന്നു സ്നേഹൽ യാത്ര ചെയ്‌തിരുന്നത്. ഇരു വശങ്ങളിലും പാറകളുള്ള റോഡിലൂടെയായിരുന്നു യാത്ര. ഈ സമയത്താണ് ഒരു പാറക്കല്ല് കാറിനു മുകളിലേക്ക് വീണത്. വീഴ്‌ചയുടെ ആഘാതത്തിൽ കാറിൻറെ സൺറൂഫ് തകർന്ന് സ്നേഹലിന്റെ തലയിലേക്ക് പതിക്കുകയായിരുന്നു.
കാറിലെ പാസഞ്ചർ സീറ്റിലുണ്ടായിരുന്ന സ്നേഹൽ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. കാറിലുണ്ടായിരുന്ന സ്നേഹയുടെ ഭർത്താവും മകനും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടം നടന്നയുടനെ സ്നേഹലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
