ദേഹത്തേക്ക് ചാടിവീണു”; കരടിയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്

 


മലപ്പുറം: നിലമ്പൂരിൽ ആദിവാസി വയോധികന് നേരെ കരടിയുടെ ആക്രമണം. കരുളായി മുണ്ടക്കടവ് നഗറിലെ 60 കാരൻ ശങ്കരനെയാണ് കരടി ആക്രമിച്ചത്. ആക്രമണത്തിൽ ശങ്കരന്റെ രണ്ട് കൈകൾക്കും പരിക്കേറ്റു.


ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. മുണ്ടക്കടവ് ഭാഗത്ത് പച്ചമരുന്ന് ശേഖരിക്കാൻ പോയതായിരുന്നു ശങ്കരൻ. മരുമക്കളായ രമേശ്, മധു എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ ശങ്കരനെ കരടി ആക്രമിക്കുകയായിരുന്നു. കരടി ആക്രമിച്ചതോടെ ശങ്കരൻ നിലവിളിച്ചു. പിന്നാലെ കരടി കാട്ടിലേക്ക് ഓടി മറയുകയായിരുന്നു.

Post a Comment

Previous Post Next Post