പാലക്കാട്: ഒറ്റപ്പാലം കാഞ്ഞിരക്കടവില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രിക മരിച്ചു. നെല്ലിക്കുറിശ്ശി മുളഞ്ഞൂര്‍ സ്വദേശി വന്ദന(35)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.40-ഓടെയായിരുന്നു അപകടം
സ്‌കൂട്ടറും ലോറിയും ഒരേദിശയില്‍ പോവുകയായിരുന്നു. ഇതിനിടെ ലോറി സ്‌കൂട്ടറിനെ മറികടക്കാന്‍ശ്രമിച്ചു. എന്നാല്‍, എതിര്‍ദിശയില്‍നിന്ന് കാര്‍ വന്നതോടെ ലോറി വീണ്ടും ഇടതുഭാഗത്തേക്ക് തിരിച്ചു. ഇതിനിടെയാണ് സ്‌കൂട്ടറിലിടിച്ചത്. ലോറിയിടിച്ചതോടെ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന വന്ദന ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. പിന്നാലെ ലോറിയുടെ പിന്‍ചക്രങ്ങള്‍ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു.
