അധ്യാപികയായ ഭാര്യയെ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ ബൈക്ക് അപകടം; മലയാളി യുവാവ് മരിച്ചു, ഭാര്യക്ക് പരിക്ക്



ബംഗളൂരു:   നഗരത്തിൽ ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു. പെരുവെമ്പ് മന്ദത്തുകാവ് ആനിക്കോട് കളത്തിൽ സി.ജി അഖിൽ(29) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. ബംഗളൂരുവിൽ ജലഹള്ളിയിലാണ് അഖിലും ഭാര്യ സുമയും താമസിച്ചിരുന്നത്. ഇവിടെ എസ്ബിഐ കോൾസെന്ററിലെ ജീവനക്കാരനായിരുന്നു അഖിൽ. സമീപത്തെ സ്വകാര്യ കോളജിൽ അധ്യാപികയായ ഭാര്യയെ അവിടേക്ക് കൊണ്ടുപോകുന്നതിനിടെ ബൈക്ക് തെന്നിവീഴുകയായിരുന്നു. റോഡിലേക്കുവീണ അഖിലിനെ മറ്റൊരു വാഹനമിടിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സുമക്കും പരിക്കുണ്ട്. പിതാവ്: സി.എസ്. ഗജേന്ദ്രപ്രസാദ്. മാതാവ്: സുതലകുമാരി.......



Post a Comment

Previous Post Next Post