കോട്ടയത്ത് ട്രെയിൻ ഇടിച്ച് ഒരാൾ മരിച്ചു, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല



കോട്ടയം  കുമാരനല്ലൂരിൽ ട്രെയിനിടിച്ച് വയോധികൻ മരിച്ചു. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം.

എറണാകുളം-കൊല്ലം മെമു ട്രെയിൻ ആണ് ഇടിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.


അപകടത്തെ തുടർന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ഉൾപ്പെടെ ട്രെയിനുകൾ വൈകി. 40 മിനിറ്റ് വൈകിയാണ് വന്ദേഭാരത് കോട്ടയം സ്റ്റേഷനിലെത്തിയത്.


പാലരുവി എക്സ്‌പ്രസ് (16297) ഒരു മണിക്കൂർ വൈകിയോടുകയാണ്.

Post a Comment

Previous Post Next Post