കോഴിക്കോട് കുറ്റ്യാടി: ഉറിതൂക്കി മല സന്ദർശിച്ച് മലയിറങ്ങുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടു ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായ പരിക്കേറ്റു. ഇന്ന് വൈകിട്ട് ഏഴോടെയായിരുന്നു അപകടം. പേരോട് എം.ഐ.എം സ്കൂളിലെ പത്താം തരം വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. കല്ലിക്കണ്ടി സ്വദേശി ഒതുക്കുങ്ങൽ റഫീഖിന്റെ മകൻ മുഹമ്മദ് റിഷാൽ ആണ് മരിച്ചത്. നാദാപുരം പുളിക്കൂൽ സ്വദേശി പുല്ലാട്ട് റസീനയാണ് മാതാവ്. പരിക്കേറ്റ ഒരാളെ കുറ്റ്യാടിയിൽ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മറ്റെയാളെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാദാപുരം സ്വദേശികളായ മുഹമ്മദ് റിഷാൽ, ഫയാസ് എന്നിവർക്കാണ് പരിക്കേറ്റത്. കായക്കൊടി ഏച്ചിലുകണ്ടിയിൽ വെച്ചാണ് അപകടമുണ്ടായത്. തൊട്ടിൽപ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
