മലപ്പുറം തിരൂർ: റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന ചെമ്പ്ര സ്വദേശി മരിച്ചു. തിരൂർ ചെമ്പ്ര പൊന്നിൻ കടവത്ത് ഷരീഫ് (51) ആണ് മരിച്ചത്. കഴിഞ്ഞ 21ന് രാത്രി പത്തിനുശേഷമാണ് അപകടമുണ്ടായത്. ചെമ്പ്ര പള്ളിപ്പടിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ വന്ന് ഇടിക്കുകയായിരുന്നു.
ഭാര്യ: സാജിത.
മക്കൾ: സഫുവാൻ, സൂഫിയൻ, ഷിഫൻ.
