പേരാമ്പ്രയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പൊലീസ് അന്വേഷണം തുടങ്ങി



കോഴിക്കോട്: പേരാമ്പ്ര കായണ്ണയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം നടന്നതെന്ന് പൊലീസിന് നൽകിയ മൊഴിയില്‍ വിദ്യാർത്ഥി അറിയിച്ചു.


മുഖം മൂടി ധരിച്ച് ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നു പറയുന്നു. കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിലായിരുന്നു സംഭവം. ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ബൈക്ക് നിര്‍ത്തിയ സംഘം കുട്ടി നിരസിച്ചതിനെ തുടർന്ന് ബലമായി വലിച്ചുകയറ്റാൻ ശ്രമിച്ചുവെന്നാണ് പരാതി.


ഈ സമയത്ത് സമീപം ഒരു ഓട്ടോറിക്ഷ എത്തിയത് ശ്രദ്ധയിൽപ്പെട്ടതോടെ സംഘം രക്ഷപ്പെടുകയായിരുന്നു. ശ്രമത്തിനിടെ പിടിവലിയിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റിട്ടുണ്ട്. പേരാമ്പ്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കിയതായി അറിയിച്ചു.

Post a Comment

Previous Post Next Post