ശബരിമല വാഹനം 30 അടി താഴ്ചയിലേക്ക് മറഞ്ഞു, ഏഴ് അയ്യപ്പഭക്തർക്ക് പരിക്ക്

 


കാസർകോട്: മലയോര ഹൈവേ കാറ്റാംകവല മറ്റപ്പള്ളി വളവിൽ അയ്യപ്പന്മാർ സഞ്ചരിച്ച ബസ് 30 താഴ്‌ചയിലേക്ക് മറിഞ്ഞു. ഏഴു അയ്യപ്പഭക്തർക്ക് പരിക്കേറ്റു. ശനിയാഴ്ച‌ ഉച്ചയോടെയാണ് അപകടം. ശബരിമലയിൽ പോയി മടങ്ങി ബംഗളൂരുവിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപെട്ടത്. വിവരത്തെ തുടർന്ന് നിരവധി ആംബുലൻസുകൾ സ്ഥലത്തെത്തിച്ച് പരിക്കേറ്റവരെ വിവിധ ആശുപത്രികളിലെത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Post a Comment

Previous Post Next Post