കാർ പിന്നോട്ടെടുക്കുന്നതിനിടെ അപകടം; ചെന്നൈയിൽ യുവതിക്ക് ദാരുണാന്ത്യം

 


ചെന്നൈ: ചെന്നൈയിൽ കാറിനടയിൽപ്പെട്ട് യുവതി മരിച്ചു. ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെയാണ് അപകടം നടന്നത്. ആവഡി സ്വദേശി രാജയുടെ ഭാര്യ ഇതുമതിയാണ് മരണപ്പെട്ടത്. കാറുമായി ക്ഷേത്രത്തിൽ പൊയി മടങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. വീടിൻ്റെ പോർച്ചിലേക്ക് കാർ കയറ്റിയിടുമ്പോൾ അബദ്ധത്തിൽ ആക്സിലേറ്ററിൽ ചവിട്ടുകയായിരുന്നു

അപകടത്തിൽ യുവതിയുടെ നെഞ്ചിലും വയറ്റിലും പരുക്ക് പറ്റുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കാതെ പോവുകയായിരുന്നു. അലക്ഷ്യമായി വണ്ടി ഓടിച്ചതിന് ഭർത്താവ് രാജക്കെതിരെ പൊലിസ് കേസെടുക്കുകയും ചെയ്തു.


Post a Comment

Previous Post Next Post