ബാംഗ്ലൂർ ഭാരത് നഗറിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥി ബൈക്ക് അപകടത്തിൻ മരിച്ചു. വയനാട്സുൽത്താൻബത്തേരി കൊളഗപ്പാറ റോക്ക് വാലി കോളനിയിലെ അച്ചാരു പറമ്പിൽ റോയ് കുര്യാക്കോസിന്റെയും മേഴ്സിയുടെയും മകൻ ഡിയോൺ റോയ് (23) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ടാണ് അപകടമുണ്ടായത്. മാണ്ഡ്യ മെഡിക്കൽ കോളേജ് അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ് ഡിയോൺ.
സംസ്ക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് സുൽത്താൻ ബത്തേരി അസംപ്ഷൻ ഫൊറോന ദേവാലയ സെമിത്തേരിയിൽ.
