തൃശ്ശൂർ മുതുവറ മുതുവറ ജംഗ്ഷനിൽ തിങ്കളാഴ്ച രാത്രിയിലുണ്ടായ വാഹനാപകടത്തെ തുടർന്ന് വല്ലച്ചിറ സ്വദേശി മരിച്ചു. താനൂർ വാരിയത്ത് രാജേഷ് (54) ആണ് മരിച്ചത്. അമല ഭാഗത്തു നിന്ന് തൃശ്ശൂരിലേക്ക് ഇരുചക്രവാഹനത്തിൽ വരുന്നതിനിടെ രാജേഷിന്റെ വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി.രാത്രി എഴേ കാലോടെ ആണ് അപകടം ഉണ്ടായത്. ഉടനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു
