സ്കൂട്ടറിൽ താർ ജീപ്പ് ഇടിച്ച് മൂന്നു പേർക്ക് പരുക്ക്.

 


താമരശ്ശേരി: താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം സ്കൂട്ടറിൽ താർ ജീപ്പ് ഇടിച്ച് മൂന്നു പേർക്ക് പരുക്ക്. താമരശ്ശേരി ഭാഗത്തു നിന്നും അടിവാരം ഭാഗത്തേക്കു പോകുകയായിരുന്ന സ്കൂട്ടറിൽ അതേ ദിശയിൽ വന്ന താർ ജീപ്പ് തട്ടിയാണ് അപകടം.

അപകടത്തിൽ പെരുമ്പള്ളി സറഫുദ്ധീൻ്റെ ഭാര്യ ജസീന (34), മക്കളായ ഷെൻസ (9), ഷെൽഹ(11) എന്നിവർക്കാണ് പരക്കേറ്റത്.

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു അപകടം.

Post a Comment

Previous Post Next Post