കോഴിക്കോട് കോടഞ്ചേരി നാരങ്ങാത്തോട് പുഴയിൽ കുളിക്കാനിറങ്ങിയ മലപ്പുറം കാവനൂർ സ്വദേശി സൽമാൻ (24) ആണ് മുങ്ങി മരിച്ചത്. സുഹൃത്തുക്കളായ ആറുപേരാണ് വിനോദ സഞ്ചാരത്തിനായി എത്തിയത്. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.