ഇടുക്കി: കല്ലാര്‍കുട്ടി അണക്കെട്ടില്‍ കാണാതായ അഞ്ചാംമൈല്‍ സ്വദേശി ചാത്തമലയില്‍ ജനാര്‍ദനന്റെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട്് ജനാര്‍ദന്‍ കല്ലാര്‍കുട്ടി പാലത്തില്‍നിന്ന് അണക്കെട്ടിലേയ്ക്ക് ചാടിയതായാണ് സാഹചര്യ തെളിവുകളുടെ പശ്ചാത്തലത്തിലുള്ള അനുമാനം. ഇദ്ദഹം ഉപയോഗിച്ചിരുന്ന സാധന സാമഗ്രികള്‍ സംഭവ സ്ഥലത്തിന് സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. സംഭവശേഷം അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയിരുന്നെങ്കിലും വെളിച്ചക്കുറവുമൂലം തിരച്ചില്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച രാവിലെ അടിമാലി അഗ്‌നിരക്ഷാ സേനയും തൊടുപുഴയില്‍ നിന്നുള്ള സ്‌കൂബാ ടീമും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
