ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

 



വയനാട്  മാനന്തവാടി: ബൈക്കപകടത്തിൽ പരിക്കേറ്റ് ദീർഘനാളായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആറാട്ടുതറ ഇല്ലത്തുവയൽ അഖിൽ നിവാ സിൽ അഭിജിത്ത് (19) ആണ് മരിച്ചത്. കഴിഞ്ഞ വർഷം വള്ളിയൂർക്കാവ് കണ്ണിവയലിന് സമീപം വെച്ച് അഭിജിത്ത് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിനിടിച്ച് മറിഞ്ഞാണ് അപകടം സംഭവിച്ചത്. തുടർന്ന് നാട്ടുകാർ ചികിത്സാ ധനസഹായ കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണം നടത്തി വിദഗ്ധ ചികിത്സ നൽകിയ ശേഷം പൂർണ്ണമായും ഭേദമാകാത്തതിനാൽ വീട്ടിലേക്ക് മാറ്റി ചികിത്സ തുടരുകയായിരുന്നു. ഇന്നലെ വൈകീട്ട് അവശ നിലയിലായതിനെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. പരേതനായ ചന്ദ്രന്റേയും സാവിത്രിയുടേയും മകനാണ്. സഹോദരങ്ങൾ:

അജിത്ത്, അഖിൽ. സംസ്കാരം

ഇന്ന് വൈകുന്നേരം 4 മണിക്ക് ചൂട്ടക്കടവ് ശാന്തിതീരത്ത് നടക്കും



Post a Comment

Previous Post Next Post