കോഴിക്കോട് ഇന്നലെ ബുധനാഴ്ച സൗത്ത് ബീച്ചിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ എതിർ ദിശയിലൂടെ ഓടിച്ചു വന്ന രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് രണ്ട് വാഹനത്തിൽ ഉള്ള രണ്ടുപേർ മരിച്ചിരുന്നു കൂടെ ഉള്ള ഒരു കുട്ടി ഇന്ന് രാവിലെ മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു
പയ്യാനക്കൽ തിരുത്തി വളപ്പിലെ നൗഫൽ ഫൗസിയ എന്നവരുടെ മകൻ അഫ്രീദ് ആണ് മരണപ്പെട്ടത്
മക്കളെ നിങ്ങൾ വീട്ടിൽ നിന്നും രാത്രി പകൽ എന്നില്ലാതെ പുറത്തേക്ക് ഇറങ്ങിപ്പോകുമ്പോൾ മാതാപിതാക്കളുടെ വാക്കുകൾക്ക് വില കൊടുക്കണം വാഹനത്തിലുള്ള പാച്ചിൽ അവസാനിപ്പിക്കേണമേ ചെറിയ ഒരു സമയത്തിന്റെ വ്യത്യാസത്തിനുവേണ്ടി എന്തിന് മരണപ്പാച്ചിൽ നിങ്ങളുടെ വേർപാട് ആ കുടുംബത്തിന് താങ്ങാൻ സാധിക്കുകയില്ല ഉറങ്ങേണ്ട സമയത്ത് പാതിരാത്രി നഗരം ചുറ്റിയടിക്കുമ്പോൾ പല രീതിയിൽ ഉള്ള പ്രശ്നങ്ങളെ നിങ്ങളെ തേടി വരും
