കോഴിക്കോട് നഗരത്തില്‍ സ്വകാര്യബസുകളുടെ മത്സരയോട്ടം; നടുറോഡിൽ ബസുകൾ കൂട്ടിയിടിപ്പിച്ചു



കോഴിക്കോട് നഗരത്തിൽ യാത്രകാരുടെ ജീവന് ഭീഷണിയായി സ്വകാര്യബസുകളുടെ മത്സരയോട്ടം. സമയക്രമം പാലിക്കാനായി സ്വകാര്യ ബസ് മറ്റു രണ്ടുബസുകളിൽ മനപൂർവം ഇടിപ്പിച്ചു. സംഭവത്തിൽ ആർക്കും പരുക്കില്ല. ഇന്നലെ രാവിലെ പത്തരയോടെ മാനാഞ്ചിറയിലാണ് സംഭവം.

യാത്രകാരുടെ ജീവന് പുല്ലുവിലനൽകിയായിരുന്നു സ്വകാര്യബസുകളുടെ മത്സരയോട്ടം. മെഡിക്കൽ കോളജ് റൂട്ടിൽ സർവീസ് നടത്തുന്ന കീർത്തനം, ചന്ദ്രാസ് എന്ന ബസുകളിലാണ് ഗ്രീൻസ് ബസ് ഇടിച്ചുകയറ്റിയത്. സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് പ്രശ്‌നങ്ങൾക്ക് കാരണം


Post a Comment

Previous Post Next Post