തൃശൂർ:കൈപ്പമംഗലം കാള മുറിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച കാറും രണ്ടു ബൈക്കുകളും തമ്മിൽ കൂട്ടിയിടിച്ച് അപകടം നിയന്ത്രണം തെറ്റിയ കാർ ബൈക്കുകളിൽ ഇടിച്ച് കാനയിലേക്ക് മറിഞ്ഞു
ബൈക്ക് യാത്രക്കാരായ കൈപ്പമംഗലം കൂരിക്കുഴിയിൽപുതിയവീട്ടിൽ മുഹമ്മദ് സലീം ഭാര്യസീനത്ത്
വലപ്പാട് സ്വദേശി മുഹമ്മദ് സാബിക്ക്
എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ചടങ്ങാട് ശിഹാബ് തങ്ങൾ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ ആർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ ഒമ്പതരയോട് കൂടിയായിരുന്നു അപകടം.
കാറിനു മുന്നിലൂടെ പോകുന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചപ്പോൾ
അയ്യപ്പഭക്തൻ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു ബൈക്കിൽ ഇടിക്കുകയും കാനയിലേക്ക് മറയുകയും ആയിരുന്നു.
അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു.
തെലുങ്കാന സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്.
കാറിൽ ഉണ്ടായിരുന്ന നാലുപേരും പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു.
കൈപ്പമംഗലം പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
