കണ്ണൂരിൽ കൂട്ടആത്മഹത്യ? രണ്ട് മക്കളടക്കം കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ



കണ്ണൂർ: കണ്ണൂർ  പയ്യന്നൂർ രാമന്തളിയിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38) , അമ്മ ഉഷ (60), കലാധരൻ്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കലാധരനെയും ഉഷയെയും തൂങ്ങിയ നിലയിലും കുട്ടികളെ താഴെ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച്ചരാത്രി എട്ട് മണിയോടെയാണ് ഇവരെ കണ്ടെത്തിയത്. പയ്യന്നൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി. കുട്ടികളെ കൊന്നതിന് ശേഷം മുതിർന്നവർ ജീവനൊടുക്കിയതാണെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം.

നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

Post a Comment

Previous Post Next Post